“ഡിജിറ്റൽ ഡിമെൻഷ്യ: സ്മാർട്ട്ഫോൺ അമിതോപയോഗം കൊണ്ടുണ്ടാകുന്ന ആധുനിക രോഗം”

Image sourced from Google Image Search.

ഡിജിറ്റൽ ഡിമെൻഷ്യ എന്താണ്?

ഡിജിറ്റൽ ഡിമെൻഷ്യ എന്ന് പറയുന്നത്, മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമത കുറയുന്നത് മൂലം പ്രത്യേകിച്ച് അൽപകാല ഓർമ്മ(Short term memory), ശ്രദ്ധ, പ്രശ്നപരിഹാര ശേഷി, താരതമ്യവിശകലനശേഷി എന്നിവയിൽ കുറവുകൾ സംഭവിക്കുന്ന അവസ്ഥയാണ്.

ഇതിന്റെ പ്രധാന കാരണം — ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗമാണ്.

സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മൾ ടെക്‌നോളജിയിൽ ആശ്രയിക്കുന്നുണ്ട്. വിവരങ്ങൾ ഓർക്കാൻ തലച്ചോറിനെ  പ്രവർത്തിപ്പിക്കുന്നതിനു പകരം, എല്ലാം “Google search” ചെയ്തു കിട്ടുന്ന കാലമാണിത്. മനുഷ്യ മസ്തകത്തിനു ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്യിപ്പിക്കാതെ എല്ലാം ഗാഡ്ജറ്റിനെ ഏൽപ്പിക്കുന്നതാണ് ഡിജിറ്റൽ ഡെമെനിഷ്യയുടെ പ്രധാന കാരണം

പ്രധാന ലക്ഷണങ്ങൾ

  • പ്രവർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
  • ചെയ്തുകൊണ്ടിരുന്ന ജോലി മറന്ന് പെട്ടെന്ന് “ബ്ലാങ്ക്” ആവുക
  • മുമ്പ് നന്നായി മൾട്ടിടാസ്ക്ക് ചെയ്തിരുന്നവർക്ക് ഇപ്പോളത് സാധിക്കാതെ വരുക
  • ഷോർട് ടേം മെമ്മറി നഷ്ടപ്പെടുക
  • കാര്യങ്ങൾ വ്യക്തമായി വിശകലനം ചെയ്യാൻ കഴിയാതാകുക
  • പ്രശ്നപരിഹാര ശേഷി കുറയുക
Image sourced from google image search

കാരണങ്ങൾ എന്താണ്?

ഇന്നത്തെ യുവതലമുറയും കുട്ടികളും ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അമിതോപയോഗം മൂലം മസ്തിഷ്ക്കത്തിന്റെ സ്വതന്ത്രമായ പ്രവർത്തനശേഷിയെ നഷ്ടപ്പെടുത്തുകയാണ്.
വായന, ആഴത്തിലുള്ള ചിന്താ ശേഷി, കാര്യങ്ങൾ ഓർത്തെടുക്കുവാനുള്ള കഴിവ്  എന്നിവ തകരാറിലാക്കുന്നു.

2012-ൽ ജർമ്മൻ ന്യൂറോസയന്റിസ്റ്റ് ഡോ. മൻഫ്രഡ് സ്പിറ്റ്സർ “Digital Dementia” എന്ന പദം ആദ്യമായി അവതരിപ്പിച്ചത്.
അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെയും മുതിർന്നവരുടെയും ബുദ്ധിശക്തിയിൽ എങ്ങനെയൊക്കെ തകരാറുണ്ടാക്കുന്നു എന്ന് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഗാഡ്ജറ്റുകൾ നമ്മുടെ മാനസിക-ഭൗതിക കഴിവുകൾ കൈവശപ്പെടുത്തുകയാണ് – നമ്മൾ അതിന് അടിമകളാകുകയാണ്.” – Dr. Manfred Spitzer

Image sourced from google image search

ഉറക്ക കുറവും ഡിജിറ്റൽ ജീവിതവും

രാത്രി കാലങ്ങൾ മുഴുവൻ ഫോണിലോ, ലാപ്‌ടോപ്പിലോ സമയം ചെലവഴിക്കുന്ന പതിവ് മൂലം നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്ന ആരോഗ്യകരമായ ശീലത്തെ നഷ്ടപ്പെടുത്തുന്നു.

സ്ക്രീൻ ലൈറ്റിൽ നിന്നുള്ള നീലപ്രകാശം (blue light), ഉറക്കം നിയന്ത്രിക്കുന്ന മെലറ്റോണിൻ ഹോർമോണിന്റെ ഉത്പാദനത്തെ തടയുന്നു.

ഫലമായി ഉറക്കക്കുറവ്, അമിത ക്ഷീണം, ഓർമ്മക്കുറവ്, ഉത്കണ്ഠ, വിഷാദംതുടങ്ങിയ പ്രശ്നങ്ങൾ സംഭവിക്കുന്നു.

Image sourced from google image search

പ്രതിരോധ മാർഗങ്ങൾ

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക – ദിവസം 1–2 മണിക്കൂറിൽ പരിമിതപ്പെടുത്തുക

ഉറക്ക ശീലം ചിട്ടപ്പെടുത്തുക – രാത്രി 9–10 മണിയോടെ സ്ക്രീൻ ഓഫ് ചെയ്ത്, നല്ല ഉറക്കത്തിനുള്ള അന്തരീക്ഷം ഒരുക്കുക

പ്രകൃതിയുമായി അടുത്തിടപെഴുക – പുറത്തിറങ്ങി നടക്കുക, ഔട്ട്ഡോർ ഗെയിമുകളിൽ പങ്കെടുക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക

ദിവസേന വായനശീലം വളർത്തുക – ആഴത്തിലുള്ള വായന ഓർമ്മയും ഏകാഗ്രതയും വർധിപ്പിക്കും

യോഗയും ധ്യാനവും ചെയ്യുക – മാനസിക ശക്തി വർധിപ്പിക്കും

വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തുക – ശരീരിക -മനസിക ആരോഗ്യം നിലനിർത്താൻ വ്യായാമം നിർബന്ധമാണ്

ടെക്-ഫ്രീ സമയം കണ്ടെത്തുക – ദിവസവും കുറഞ്ഞത് 1 മണിക്കൂർ, gadgets ഇല്ലാതെ കഴിയുക

ഡിജിറ്റൽ ഡിമെൻഷ്യ പലർക്കും നിസ്സാരമായി തോന്നാം, പക്ഷേ അവഗണിക്കരുത്.

ഡിജിറ്റൽ ഉപകരണങ്ങൾ ഈ ആധുനിക കാലഘട്ടത്തിൽ അനിവാര്യവും ഉപകാരപ്രദവുമാണ്, പക്ഷേ അധികമായാൽ അമൃതും വിഷം എന്നതുപോലെ ഇവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം നിങ്ങൾക്ക് ദോഷം വരുത്തുകയും ചെയ്യും. 

അതിനാൽ, സാങ്കേതികവിദ്യയെ നിയന്ത്രിച്ച്, ആരോഗ്യത്തിനു മുൻഗണന നൽകികൊണ്ട് ഡിജിറ്റൽ ജീവിതം ഉണർവുള്ളതും നിയന്ത്രിതവുമായിരിക്കട്ടെ. 

വായിച്ചു നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപെടുത്തുവൻ മറക്കല്ലേ.കൂടുതൽ ആരോഗ്യ വാർത്തകൾക്കും വിവരങ്ങൾക്കും punarjanihealth.in തുടർന്ന് വായിക്കു

Similar Posts

One Comment

Leave a Reply

Your email address will not be published. Required fields are marked *