“ഡിജിറ്റൽ ഡിമെൻഷ്യ: സ്മാർട്ട്ഫോൺ അമിതോപയോഗം കൊണ്ടുണ്ടാകുന്ന ആധുനിക രോഗം”
ഡിജിറ്റൽ ഡിമെൻഷ്യ എന്താണ്? ഡിജിറ്റൽ ഡിമെൻഷ്യ എന്ന് പറയുന്നത്, മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമത കുറയുന്നത് മൂലം പ്രത്യേകിച്ച് അൽപകാല ഓർമ്മ(Short term memory), ശ്രദ്ധ, പ്രശ്നപരിഹാര ശേഷി, താരതമ്യവിശകലനശേഷി എന്നിവയിൽ കുറവുകൾ സംഭവിക്കുന്ന അവസ്ഥയാണ്. ഇതിന്റെ പ്രധാന കാരണം — ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗമാണ്. സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മൾ ടെക്‌നോളജിയിൽ ആശ്രയിക്കുന്നുണ്ട്. വിവരങ്ങൾ ഓർക്കാൻ തലച്ചോറിനെ പ്രവർത്തിപ്പിക്കുന്നതിനു പകരം, എല്ലാം “Google search” ചെയ്തു കിട്ടുന്ന കാലമാണിത്. മനുഷ്യ…